manharan

ആലുവ: 168-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന് കീഴിലെ വിവിധ ശാഖകളിലും കുടുംബ യൂണിറ്റുകളിലും പ്രധാന കവലകളിലും പീതപതാകകൾ ഉയർന്നു.

തായിക്കാട്ടുകര ശാഖ ഗുരുമണ്ഡപത്തിൽ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തി. സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം ബിജു വാലത്ത് എന്നിവർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. എടയപ്പുറം ശാഖയിൽ വൈസ് പ്രസിഡന്റ് ടി.എ. അച്ചുതൻ പതാക ഉയർത്തി. സെക്രട്ടറി സി.ഡി. സലിലൻ സംസാരിച്ചു. വിവിധ കുടുംബ യൂണിറ്റുകളിലും പതാക ഉയർത്തി. കപ്രശേരി ശാഖയിൽ പ്രസിഡന്റ് പി.എൻ. ദേവരാജൻ പതാക ഉയർത്തി. സെക്രട്ടറി കെ.ആർ. സോമൻ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖയിൽ പ്രസിഡന്റ് പി.എൻ. ദേവരാജൻ പതാക ഉയർത്തുന്നു