മൂവാറ്റുപുഴ: വിശ്വസംസ്കൃതപ്രതിഷ്ഠാനം മൂവാറ്റുപുഴ താലൂക്കു സമിതിയും തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഒഫ് ലൈഫും സംയുക്തമായി സംസ്കൃതദിനാചരണം നടത്തി. താലൂക്ക് പ്രസിഡന്റ് വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സനാതന സ്കൂൾ ഒഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ്മ സംസ്കൃതദിന സന്ദേശം നൽകി. എറണാകുളം ജില്ലാ കാര്യദർശി വിവേക് വിജയൻ സംസാരിച്ചു. ജില്ലാ സഹകാര്യദർശിനി എസ്.ധന്യ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് സമിതി അംഗം അനിത കൃഷ്ണകുമാർ സ്വാഗതവും താലൂക്ക് കാര്യദർശിനി നീരജ രാജഗോപാൽ നന്ദിയും പറഞ്ഞു. അശ്വിനി ഷാബു, എസ്. ശ്രീല എന്നിവർ സംസ്കൃത പരിപാടികൾ അവതരിപ്പിച്ചു.