തൃക്കാക്കര: വിദേശ പഠന സ്കോളർഷിപ്പ് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അവസരം ഉറപ്പാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് പറഞ്ഞു. കെ.പി.എം.എസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും കേരളത്തിൽ നിന്നും 25000 വിദ്യാർത്ഥികളെ സർക്കാർ സ്കോളർഷിപ്പ് നൽകി വിദേശത്തേക്ക് അവസരം നൽകുന്നുണ്ട് .ഇതിൽ നാമമാത്ര വിദ്യാർത്ഥികൾ മാത്രമാണ് എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നും അവസരം ലഭിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ തോമസ് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മുതിർന്ന സ്ത്രീകളെ കെ.പി.എം.എസ് സംസ്ഥാന ട്രഷറർ കെ.വിദ്യാധരൻ ആദരിച്ചു.കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് വിജയമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെലിൻ തങ്കച്ചൻ , ആശാമധു,എം.കെ വേണുഗോപാൽ,എസ്.ചന്ദ്രൻ,എ.ടി സുരേഷ്,കെ.എ സിബി, ടി.കെ മണി,കുഞ്ഞൻ, ശശി,പി.കെ ബിജു,വി.എ.ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു