പെരുമ്പാവൂർ: 75-ാം സ്വാതന്ത്ര്യവാർഷികാചരണത്തിന്റെ ഭാഗമായി പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി (ഫാസ്) സംഘടിപ്പിച്ച വിളംബര ഘോഷയാത്ര പ്രസിഡന്റ് ഐമുറി വേണു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു കാഞ്ഞിരക്കാട്ടിൽ, ട്രഷറർ എസ്. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മഹാത്മാഗാന്ധി വേഷവും കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി.