1

തൃക്കാക്കര: ഇടപ്പള്ളി ചെറുപുഷ്പ മിഷൻ ലീഗ് ഇടപ്പള്ളി യുണിറ്റിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഫരിദാ ബാദ് ബിഷപ്പ് മാർ ജോസ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി പള്ളി വികാരി ഫാ. ആന്റണി മടത്തുംപടി അദ്ധ്യക്ഷത വഹിച്ചു. ആലുവാ നിവേദിത ഡയറക്ടർ ഫാ. ജോസ് മണ്ടാനത്തിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു. ഹൈബി ഈഡൻ എം .പി ഗോൾഡൻ ജൂബിലി സുവനീയർ പ്രകാശനം ചെയ്തു. ഉമ തോമസ് എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സി.എം .എൽ ഡയറക്ടർ ഫാ. സിന്റോ ചീരകത്തിൽ, ജോർജ് അമ്പാട്ട് , ജോർജ് കാട്ടിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.