പറവൂർ: വടക്കേക്കര, ഏഴിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ വ്യവസായ, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ നവസംരംഭകർക്കായി ലോൺ മേളകൾ സംഘടിപ്പിക്കുന്നു. ഉത്പാദന, സേവന, കച്ചവട മേഖലകളിൽ പുതിയ സംരംഭങ്ങളോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളോ തുടങ്ങാൻ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. വടക്കേക്കര- 7025002541, ഏഴിക്കര- 8086006693, ചേന്ദമംഗലം- 7736650880 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.