പെരുമ്പാവൂർ: സഹകരണ മേഖലയെ തകർക്കുന്ന കുപ്രചരണങ്ങൾക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി.യു) സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സി.പി എം ഏരിയാ കമ്മിറ്റി അംഗം എസ. മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അരുൺ പ്രശോഭ് , സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ.ഹരിദാസ്, സി.എൻ.സജീവൻ, ടി.ആർ.മനോമോൾ എന്നിവർ സംസാരിച്ചു.