കോതമംഗലം: വ്യവസായ- വാണിജ്യ വകുപ്പിന്റെയും കുട്ടമ്പുഴ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലെ ലോൺ, ലൈസൻസ് മേള 16ന് കുട്ടമ്പുഴ ഷെൽറ്റർ ഹാളിൽ നടക്കും. രാവിലെ 11ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യും.