പറവൂർ: പറവൂർ, വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം ബോണസായി നൽകണമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തമാസം അഞ്ചിന് മുമ്പായി തൊഴിലാളികൾക്ക് ബോണസ് നൽകണം. ഇതുസംബന്ധിച്ച് ബസ് ഓപ്പറേറ്റീവ് സംഘടനകൾക്ക് നോട്ടീസ് നൽകിയതായി കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.എ. അജയകുമാർ പറഞ്ഞു.