കൂത്താട്ടുകുളം: നാഷണൽ ബ്ലൈൻഡ് ഫെഡറേഷൻ എറണാകുളം കോട്ടയം മേഖലാ സമ്മേളനം ഇലഞ്ഞി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്നു. ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി.എ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി ജെ.സി.ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് അംഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു, നാഷണൽ ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് സംസ്ഥാന സെക്രട്ടറി സതീഷ് കുമാർ, നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സെക്രട്ടറി പൗലോസ് മലയാറ്റൂർ, ഫെഡറേഷൻ മേഖലാ സെക്രട്ടറി കെ.പി. സുധൻ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്‌, പഞ്ചായത്ത്‌ അംഗങ്ങളായ സുമോൻ ചെല്ലപ്പൻ, സന്തോഷ്‌ കോരപ്പിള്ള, കോട്ടയം എം.പിയുടെ പ്രതിനിധി സാജു ജോസഫ്, ജെ.സി.ഐ ഇലഞ്ഞി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റോബി വരിക്കാനിക്കൽ, നന്മ ഫൗണ്ടേഷൻ എറണാകുളം റീജിയൻ ഭാരവാഹി എൻ.എൻ.ആർ. കുമാർ തുടങ്ങിയവർ സംസാരിച്ചു.