
പറവൂർ: വൈപ്പിൻ-പറവൂർ മേഖലയിൽ കലാ, കായിക, വിദ്യാഭ്യാസ, തൊഴിൽ രംഗത്ത് പുതുതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മഴവിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സാബു കൈതാരം അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ ധർമ്മജൻ ബോൾഗാട്ടി, വിനോദ് കെടാമംഗലം എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, പി.രാജു, ടി.വി.നിഥിൻ, പി.എ.രഞ്ജിത്ത്, പി.കെ.രമേശൻ, നന്ദനൻ മാങ്കായി, എൻ.വി.സ്വാമിദാസ്, ജോഷി തിട്ടയിൽ, വി.വി.ജീഷ്‌കുമാർ, സി.കെ.സുകുമാരൻ എന്നിവർ സംസാരിച്ചു. ചികിത്സാ സഹായവും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു.