
കൊച്ചി : സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഓഫീസ് അങ്കണത്തിൽ സംവിധായകൻ സിബി മലയിൽ ദേശീയ പതാക ഉയർത്തി. എസ്.എൻ. സ്വാമി, എ.കെ.സാജൻ, സലാം ബാപ്പു, ഷാജുൺ കാര്യാൽ, പത്മകുമാർ, ഷാജി അസീസ്, എബ്രിഡ് ഷൈൻ, സജിൻ ബാബു, സോഫിയ ജോസ്, പ്രൊഡ്യൂസർ പി.എം. ഹാരിസ്, എം.എ. മുസ്തഫ, ചാക്കോ കാഞ്ഞൂപറമ്പൻ, രാജേഷ് കോറ്റേക്കാടൻ, നിഷാദ് ഖാൻ, ഉബൈനി യൂസഫ്, പി.കെ.പ്രമോദ് , ജുനൈറ്റ് അലക്‌സ് ജോർഡി , എം.കെ. ജോർജ്ജ്, വിനീഷ് കല്ലൂർ , സുധി എസ്. നായർ എന്നിവർ പങ്കെടുത്തു.