കൊച്ചി: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ (സക്ഷമ) നടത്തിയ ചിത്രരചന, ദേശഭക്തിഗാന മത്സരങ്ങൾ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ അഞ്ചൻ സതീശ് ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന പ്രസിഡന്റ് എൻ.ആർ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ.ശിവപ്രസാദ്, ദേശീയ പതാക ഉയർത്തി. സക്ഷമ നാഷനൽ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. പ്രശസ്ത ചിത്രകാരനും ഭിന്നശേഷിക്കാരനുമായ അഞ്ചൻ സതീഷ് വരച്ച 75 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനം ആർ.എസ്.എസ് സഹ സർകാര്യവാഹ് അശോക് ജി. ചക്രധാർ ഉദ്ഘാടനം ചെയ്തു.
സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് കുമാർ സംസാരിച്ചു.