പെരുമ്പാവൂർ: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തുകയും ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കുകയും ചെയ്തു. ചേരാനല്ലൂർ ശിവക്ഷേത്രം കവലയിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി എം.പി.ജെയ്‌സൺ, മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ എന്നിവർ സംസാരിച്ചു.