കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിന് ഇന്ന് ജന്മനാട്ടിൽ സ്വീകരണം.

രാവിലെ 9ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന എൽദോസ് പോളിനെ സ്‌പോർട്‌സ് കൗൺസിലും നേവിയും ചേർന്ന് ആദരിക്കും. തുടർന്ന് കോലഞ്ചേരി പള്ളിയിൽ സ്വീകരണം. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസിന്റെ നേതൃത്വത്തിൽ പൂതൃക്ക പഞ്ചായത്ത് പൗരാവലി എൽദോസിനെ സ്വീകരിച്ച് ഘോഷയാത്രയായി ആനയിക്കും. ഘോഷയാത്ര പഞ്ചായത്തിലെ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് അനുമോദന സമ്മേളന വേദിയായ പൂതൃക്ക ആർക്ക് കൺവെൻഷൻ സെന്ററിൽ എത്തും. ബെന്നി ബഹനാൻ എം.പി, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ എന്നിവരടക്കമുള്ള ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.