പറവൂർ: പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലെ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. എം.എസ്. ജയചന്ദ്രൻ, എം.പി. വിജയൻ, എ.ജെ.ജോയ്, കെ.എ.പ്രതാപൻ, എ.സി.ഷാൻ, പി.എസ്.ഷിനോജ് കുമാർ, സന്തോഷ് കുമാർ, നൗഫിദ നിസാം, ലസിത മുരളി, എൽ.എസ്.ശുഭ, എം.വി.വർഗീസ് എന്നിവരാണ് വിജയിച്ചത്. രേണുക എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.