മണ്ണൂർ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കടക മാസാചാരണത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂർ മനക്കൽ ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖൃകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ക്ഷേത്രം രക്ഷാധികാരി എ.ആർ.രാമൻ നമ്പൂതിരി, പ്രസിഡന്റ് ആർ.നീലകണ്ഠ വാര്യർ, സെക്രട്ടറി കെ.എൻ. മനോജ് കുറ്റിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.