
പെരുമ്പാവൂർ: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന്റെ പട്ടാൽ ശാഖയുടെ ഉദ്ഘാടനം മന്ത്രി. വി എൻ.വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പുഷ്പാ ദാസ് , രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, എറണാകുളം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് വി.പി. ശശീന്ദ്രൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ, കുന്നത്തുനാട് സഹകരണ സംഘം അസി. രജിസ്ട്രാർ കെ.ഹേമ, അസി. ഡയറക്ടർ സി.പി.രമ, സി.പി.എം ഏരിയാ സെക്രട്ടറി സി.പി.അബ്ദുൾ കരിം, മുനിസിപ്പൽ കൗൺസിലർമാരായ ഷീബ ബേബി, ജോൺ ജേക്കബ്, രൂപേഷ് കുമാർ, കെ.ബി.നൗഷാദ്, ശാന്ത പ്രഭാകരൻ, ബാങ്ക് ഡയറക്ടർമാരായ സജിത് എസ്.രാജ്, അഡ്വ. ടി.എസ്.സദാനന്ദൻ, അംബിക വിജയൻ, വി.വി. എൽദോസ്, ബാങ്ക് സെകട്ടറി എൻ. ആകാശ് എന്നിവർ സംസാരിച്ചു.