പട്ടിമ​റ്റം: കുന്നത്തുനാട് പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ വാർഷികവും വിദ്യാഭ്യാസ അവാർഡ്ദാനവും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു. പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സണായി തിരഞ്ഞെടുത്ത റാബിയ സലീമിനെ ആദരിച്ചു. എ.ഡി.എസ് സെക്രട്ടറി ശ്യാമള സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ മായ വിജയൻ, പി.കെ.അബൂബക്കർ, എൻ.ഒ.ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.വി.ഗോപാലൻ, ജയഭാരത് വായനശാലാ പ്രസിഡന്റ് എം.പി. ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.കെ. ഗിരീഷ്, കെ.എം. ഇബ്രാഹിംകുട്ടി, എൻ.ഡി.ജി മേനോൻ, ഷൈജ അനിൽ തുടങ്ങിയവർ സംസാരിച്ചു. കെ.പി.അജേഷ്, എസ്.എസ്.ജെ കോ ഓർഡിനേ​റ്റർ വി.കെ. ദിയ എന്നിവർ ക്ലാസെടുത്തു.