കുറുപ്പംപടി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പെരുമ്പാവൂർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്,​ വൈദ്യരത്നം ആയുർവേദ ഔഷധശാല, വൈദ്യ ഹെൽത്ത്കെയർ വട്ടയക്കാട്ടുപടി എന്നിവയുടെ പങ്കാളിത്തത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പി.എം. മൃഥുൻ അദ്ധ്യക്ഷനായി. ക്ലബ്ബ പരിസരത്ത് മിനി ജോഷി ദേശീയ പതാക ഉയർത്തി. കൗൺസിലർമാരായ ജോൺ ജേക്കബ്, സി.കെ. രൂപേഷ് കുമാർ, പട്ടികജാതി വികസന വകുപ്പ് ജീവനക്കാരൻ എസ്. ശ്രീനാഥ്,​ ക്ലബ്ബ് സെക്രട്ടറി പി.എസ്. സുബിൻ,​ അനന്തു കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ഡോ.സുനിത എസ്.നായർ, ഡോ. വി.എം.ലിത,​ ഡോ. കിരൺ ബി.നായർ, ഡോ. വിഷ്ണു പ്രസാദ് എന്നിവർ പരിശോധനകൾക്കും പി.പി. ജ്യോതിഷ് , ജീൽസൺ, അനീസ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ ക്യാമ്പിനും നേത്യത്വം നൽകി.