കോലഞ്ചേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷത്തിൽ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 എൻ.സി.സി കേഡ​റ്റുകൾ പങ്കെടുക്കും. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ എൻ.സി.സി ഓഫീസറായ ജിൻ അലക്‌സാണ്ടർ സംഘത്തെ നയിക്കും. ഡൽഹിയിൽ നടക്കുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ അമേരിക്ക, യു.എ. ഇ, ബ്രിട്ടൺ തുടങ്ങിയ 14 രാജ്യങ്ങളുടെ പ്രതിനിധികളുമായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്താനും കലാ, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനും ടീമിന് അവസരം ലഭിക്കും. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാൻ തിരഞ്ഞെടുത്ത ടീമിലും കേഡ​റ്റുകളുണ്ട്.