പൂക്കാട്ടുപടി: വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി സംഘടിപ്പിക്കുന്ന കലോത്സവം തുടങ്ങി. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ്.എ.എം. കമാൽ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കലാേത്സവം ഇന്ന് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, പി.ജി.സജീവൻ, സി.ജി. ദിനേശ്, പി.വി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.