ആലങ്ങാട്: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന എ.എ. നസീറിന്റെ ചരമ വാർഷികം വെളിയത്ത് നാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പം ആചരിച്ചു.
അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എ. മുജീബ്,
ഡി.സി.സി.സെക്രട്ടറി കെ.വി.പോൾ, ഡോ. മൻസൂർ ഹസൻ, ബ്ലോക്ക് ഭാരവാഹികളായ എ.എം.അബൂബക്കർ, വി.ഐ.കരീം,
ടി.എ.നവാസ്, കെ.വി. ദാമോദരൻപിള്ള, എ.എൻ. ഉണ്ണിക്കൃഷ്ണൻ, എ.ബി. അബ്ദുൾ ഖാദർ, പി.എ.സക്കീർ, എബി മാഞ്ഞൂരാൻ, അഡ്വ.സിയാവുദ്ദീൻ, റഷീദ് കൊടിയൻ, ബിന്ദു ഗോപി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എം. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ , പഞ്ചായത്ത് അംഗങ്ങളായ ഇ.എം.എ. സലാം, കെ.എം. ലൈജു, സൂസൻ വർഗീസ്, നദീറാ ബീരാൻ, ബീനാ ബാബു, എ.എം അബു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈഫുന്നീസ റഷീദ്, ഫാത്തിമ ഷംസുദ്ദീൻ, ട്രസ്റ്റ് ഭാരവാഹികളായ ഷെഫീർ, ഇക്ബാൽ, അബ്ദുൾ ജെബ്ബാർ എന്നിവർ പ്രസംഗിച്ചു.