കോലഞ്ചേരി: അസംഘടിത തൊഴിലാളി കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഴുപത്തിയഞ്ച് മുതിർന്ന പൗരന്മാരെ ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.എൽദോ, റഷീദ് താനത്ത്, നിബു കുര്യാക്കോസ്, തമ്പി അമ്പലത്തിങ്കൽ, സി.കെ.അയ്യപ്പൻകുട്ടി, കെ.കെ.പ്രഭാകരൻ, കെ.എം.പരീത്പിള്ള, കെ.ജി.മന്മഥൻ, പി.എച്ച്.അനൂബ്, കെ.എം.സലീം, വി.എം. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.