കാലടി: മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണോത്സവത്തോടനുബദ്ധിച്ചു സംസ്കൃത സർവകലാശാലയിലെ സംഗീത വിഭാഗം മേധാവി ഡോ. മഞ്ജു ഗോപാൽ സംഗീത പരിപാടി അവതരിപ്പിച്ചു. വി.വി. സുരേഷ് വയലിൻ കച്ചേരി നടത്തി. ഇന്ന് വൈകിട്ട് 6 മണിക്ക് കാലടി സിസ്റ്റേഴ്സിനെ ആദരിക്കും. തുടർന്ന് കാലടി നന്മ യൂണിറ്റിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ രാമായണോത്സവം സമാപിക്കുമെന്ന് ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പറഞ്ഞു.