കിഴക്കമ്പലം: കൈതക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാര മഹോത്സവത്തിന് തുടക്കം. ഇതിന്റെ ഭാഗമായി ആരംഭിച്ച ദശാവതാരം ചന്ദനംചാർത്ത് 17ന് സമാപിക്കും. ദിവസേന പ്രഭാതപൂജകളും വൈകിട്ട് 6.30ന് ദീപാരാധനയും നടക്കും. തന്ത്രി മുരളി നാരായണൻ, തോട്ടാമറ്റം മന നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികരാകും. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം 7.30ന് ഡോ. എൻ.കെ.പ്രവീണിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. നാളെ ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, 6.30ന് ദീപാരാധന, 7.30ന് പുല്ലാങ്കുഴൽ കച്ചേരി.