ഉദയംപേരൂർ: കയർ ഗ്രാമീണ ഗ്രന്ഥശാലയുടെ ഒന്നാമത് വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും ലൈബ്രറിക്ക് സമീപം നടക്കും. രാവിലെ 9 മണിക്ക് ലൈബ്രറി പ്രസിഡന്റ് പ്രസാദ് ചാലിയാത്ത് പതാക ഉയർത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമ്മേളനം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രസാദ് ചാലിയാത്ത് അദ്ധ്യക്ഷത വഹിക്കും. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ജയചന്ദ്രൻ വിശിഷ്ടാധിതിയായിരിക്കും. നന്ദ സുമേഷ് പ്രഭാഷണം നടത്തും . വാർഡ് അംഗം സ്മിതാ രാജേഷ്, ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം വി.ആർ. മനോജ്, ബാലസംഘം പ്രതിനിധി ആര്യ അനിൽ, വൃന്ദ സുമേഷ് എന്നിവർ പ്രസംഗിക്കും. കയർ റെസിഡന്റ് വെൽഫെയർ അസോസിയേഷനിലെ ധീരജവാൻമാരെയും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളായ കുട്ടികളെയും ചടങ്ങിൽ ആദരിക്കും.