കൊച്ചി : നോർത്ത് ഇടപ്പള്ളി കപ്പേള പ്രദേശത്തെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഇടപ്പള്ളിയുടെ 30-ാമത് വാർഷികാഘോഷവും കുടുംബസംഗമവും ദിലീപൻ അനുസ്മരണവും സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ ഫാ.ജോൺ പള്ളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സജി വട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യഭ്യാസ പുരസ്‌കാര വിതരണവും ദിലീപൻ അനുസ്മരണവും മാദ്ധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി നിർവഹിച്ചു. പ്രസിഡന്റ് പി.ജെ. ജെയിംസ്, ജനറൽ കൺവീനർ മെൽബിൻ കിണറ്റിങ്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് സി.വി. ദിനേശ് അഭിനയിച്ച ക്രീയേറ്റീവ് തീയറ്ററിന്റ 'തെര, ' ഫ്രണ്ട്‌സ് ഇടപ്പള്ളി യുടെ 'പുലരിയിലെ പൊൻവെട്ടം' എന്നീ നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.