t

തൃപ്പൂണിത്തുറ: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്പ് പദയാത്രാ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിന് മർദ്ദനം. പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷ് കുമാറിനാണു (43) മർദ്ദനമേറ്റത്. 15 പേരടങ്ങിയ സംഘമാണ് മർദ്ദിച്ചതെന്ന് രതീഷ് പറയുന്നു. വേദിയുടെ സമീപത്തെ ഹോട്ടലിൽ ചായകുടിക്കാനെത്തിയപ്പോഴാണ് സംഭവം. മാറ്റി നിർത്തി കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. അടിയേറ്റ രതീഷ് ഉടൻ തന്നെ വേദിയിലേക്കു ഓടി കയറുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 4 തുന്നലുണ്ട്.