മൂവാറ്റുപുഴ: മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ വനിതകൾക്കായി നടത്തിയ ആരോഗ്യ ബോധവത്കരണ സെമിനാറും സോപ്പ് നിർമ്മാണ പരിശീലനവും വാർഡ് അംഗം ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറിന് എം.കെ.ഹസൈനാരും സോപ്പ് നിർമ്മാണം പരിശീലനത്തിന് വി.എം.ഗീവർഗീസും നേതൃത്വം നൽകി. ലൈബ്രറി സെക്രട്ടറി വിജയൻ പോഞ്ചാലിൽ, കമ്മിറ്റി അംഗങ്ങളായ കെ.എം.ഫൈസൽ, ശിവരാമൻ, ലൈബ്രേറിയൻ ബിനി മുരളി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.