
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 1207-ാം നമ്പർ തൃക്കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി. ക്ഷേത്രം ശാന്തി സ്വരൂപ് ശാന്തികളുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടത്തിയത്. ശാഖാ പ്രസിഡന്റ് പി. എ.ശിവൻ, വൈസ് പ്രസിഡന്റ് പൊന്നമ്മ ദിവാകരൻ, സെക്രട്ടറി എ.ആർ.അഖിൽ, യൂണിയൻ കമ്മിറ്റി അംഗം സലിം പുത്തൻപുരയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. .