മൂവാറ്റുപുഴ: കെ.എം.സി.സി വാദി ദവാസിർ കമാസീൻ ഏരിയാ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, പ്രവാസിയായ നൂർ മുഹമ്മദിന് കൈമാറി. കെ.എം.സി.സി എറണാകുളം ജില്ലാ പ്രസിഡന്റ് ജലീൽ കരിക്കന, മുസ്ലിം ലീഗ് മുളവൂർ ഡിവിഷൻ പ്രസിഡന്റ് ജലാൽ സ്രാമ്പിക്കൽ, ടൗൺ ജനറൽ സെക്രട്ടറി കബീർ പട്ടമ്മാകുടി, കിഴക്കേക്കര മങ്ങാട്ട് മഹല്ല് പ്രസിഡന്റ് കെ.എം.മുസ്തഫ കമാൽ, സെക്രട്ടറി സമദ് മലേക്കുടി, എ.എം.ജലീൽ, അഷറഫ് കാഞ്ഞൂരാൻ, പി.എം. സാലിഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.