vetoor

മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ 76 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 ന് ഹെഡ്മിസ്ട്രസ് അനിത കെ.നായർ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ബിജുകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എബനേസർ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനവും വന്ദേമാതരാലാപനവും നടന്നു. പൊതുയോഗം എൻ .സി. സി 18 കെ ബറ്റാലിയൻ മൂവാറ്റുപുഴ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി.റോഡ്രിഗസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. പി .ടി .എ പ്രസിഡന്റ് എം.ടി.ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, മുതർന്ന അദ്ധ്യാപിക ജീമോൾ കെ.ജോർജ്, എം.സുധീഷ് എന്നിവർ സംസാരിച്ചു. പൊതുയോഗശേഷം എൻ.സി.സി, എസ്.പി.സി, റെഡ് ക്രോസ്, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. നെല്ലാട് ജംഗ്ഷനിൽ എത്തിയ സ്വാതന്ത്ര്യദിനസന്ദേശ യാത്രയെ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വരവേറ്റു.