f-e-a

കളമശേരി: ട്രേഡ് യൂണിയൻ പ്രവർത്തന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചു കൊണ്ട് 1947 ആഗസ്റ്റ് 15 ന്‌ പട്ടം താണുപിള്ള ഉദ്ഘാടനം ചെയ്ത ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ 75 വർഷം പിന്നിടുകയാണ്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് കെ. എൻ. രവീന്ദ്രനാഥ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാനും യൂണിയൻ പ്രസിഡന്റുമായ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല നേതാക്കളായ മാത്യു മുരിക്കൻ , പി.എസ്. ഗോപാലകൃഷ്ണൻ, ശിവശങ്കരൻ, കെ.ജി.പിള്ള , ജോസി സേവ്യർ , ജനറൽ സെക്രട്ടറി എം.എം ജബ്ബാർ , വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു.