
കളമശേരി: കങ്ങരപ്പടി എസ്.എൻ യു.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മാനേജർ മാധവൻ മുളന്തുരുത്തി പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സ്മിത ഗോപിനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കളമശേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ലിസി കാർത്തികേയൻ, കെ.കെ.ശശി, പി.എസ്.ബിജു, പി.ടി.എ പ്രസിഡന്റ് പി.എം.ശിവൻ, എം.പി.ടി.എ പ്രസിഡന്റ് സൈന അസീസ്, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി മനോഹരൻ, പ്രിയ ശ്രീ, സ്കൂൾ ലീഡർ കാർത്തിക് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും റാലിയും നടന്നു.