flag

കളമശേരി: കളമശേരിയിലെ വിദ്യാലയങ്ങളിലും പൊതു,​ സ്വകാര്യ സ്ഥാപനങ്ങളിലും ലൈബ്രറികളിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ഡി.ഗോപിനാഥൻ നായർ ദേശീയ പതാക ഉയർത്തി. സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ കെ.എം.ഖാലിദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിപിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അലുമിനി ജനറൽ സെക്രട്ടറി പി.എസ്.അനിരുദ്ധൻ, സ്കൂൾ സൊസൈറ്റി പ്രസിഡന്റ് എസ്.ജി.കെ. ഉണ്ണിത്താൻ, സെക്രട്ടറി കെ.ബി. ഷിബു, പ്രിൻസിപ്പൽ ജോസഫ് എന്നിവർ സംസാരിച്ചു.

മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് സി.ആർ.സദാനന്ദൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ബി.മോഹനൻ, മെറ്റിൽഡ ജയിംസ്, എം.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പാതാളം ജംഗ്ഷനിലും അങ്കണവാടിയിലും നടന്ന കൗൺസിലർ പി.എം.അയൂബ് ദേശീയപതാക ഉയർത്തി. കൗൺസിലർ എൽഡ ഡിക്രൂസ് സ്വാതന്ത്ര്യദിനസന്ദേശം നൽകി.

ഏലൂർ ദേശീയ വായനശാലയിൽ പ്രസിഡന്റ് എം.പത്മകുമാർ പതാക ഉയർത്തി. കൗൺസിലർ കൃഷ്ണപ്രസാദ് സന്ദേശം നൽകി.

ഏലൂർ നഗരസഭാ ഓഫീസിന് മുന്നിൽ ചെയർമാൻ എ.ഡി.സുജിൽ ദേശീയപതാക ഉയർത്തി. കൗൺസിലർമാർ, മുനിസിപ്പൽ ജീവനക്കാർ, ആശാ വർക്കർമാർ, കുടുംബശ്രീ, ഹരിത കർമ്മസേന തുടങ്ങിയവർ അണിനിരന്ന റാലി ഫാക്ട് ജംഗ്ഷനിൽ സമാപിച്ചു.

കളമശേരി നഗരസഭാ ഓഫീസിന് മുന്നിൽ ചെയർപേഴ്‌സൺ സീമാ കണ്ണൻ പതാക ഉയർത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ സി.എം.ഡി കിഷോർ രൂംഗ്ത പതാക ഉയർത്തി.