മണ്ണൂർ: മഴുവന്നൂർ പഞ്ചായത്തിലെ മണ്ണൂർ, കുന്നക്കുരുടി, തൃക്കളത്തൂർ മേഖലകളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. കുന്നക്കുരുടി വാർഡിലെ കൊമത്താട്ട് കെ.വി. ഷാജിയുടെ രണ്ട് ഗിനിക്കോഴികളെ തെരുവ് നായകൾ ആക്രമിച്ചു കൊന്നു. വീട്ടുടമസ്ഥയുടെ നേരെ കുരച്ചുചാടി ഭയപ്പെടുത്തിയശേഷമാണ് കോഴികളെ പിടിച്ചത്. പല വീടുകളിൽ നിന്നായി ഇരുപത്തിയഞ്ചിലധികം കോഴികളെ തെരുവനായ്ക്കളെ പിടിച്ചിട്ടുണ്ട്. നായ്ക്കളുടെ അക്രമത്തിൽ സ്‌കൂൾ കുട്ടികളടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.