കളമശേരി: കിൻഡർ ആശുപത്രിയും ആസ്റ്റർ മെഡ്സിറ്റിയും സംയുക്തമായി ആരംഭിക്കുന്ന യൂറോളജി ആൻഡ് ആൻഡ്രോളജി വിഭാഗത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് എം.പി ബെന്നി ബഹ്നാനും ക്ലിനിക്കിന്റെ ഉദ്ഘാടനം സിനിമാതാരം ധീരജ് ഡെന്നിയും നിർവ്വഹിക്കും.
ലേസർ എൻഡോ യൂറോളജി, ആൻഡ്രോളജി ആൻഡ് മെയിൽ ഹെൽത്ത്, ഫീമെയിൽ യൂറോളജി, ലാപ്പ റോസ്കോപിക് യൂറോളജി, ഓൺ കോ യൂറോളജി എന്നീ ചികിത്സാ സേവനങ്ങൾ ഡോ.കിഷോർ ടി.എ, ഡോ.സന്ദീപ് പ്രഭാകരൻ, ഡോ.ആന്റണി തോമസ്, ഡോ. ജനി എലിസബത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നൽകും. നൂതനമായ ചികിത്സാ സേവനങ്ങൾ മിതമായ നിരക്കിൽ പൊതു സമൂഹത്തിന് നൽകുകയാണ് ഉദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. എൻഡർ സി.ഇ.ഒ രഞ്ജിത്കൃഷ്ണൻ, ആസ്റ്റർ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ, ഡോ. കിഷോർ, ഡോക്ടർ സന്ദീപ് പ്രഭാകരൻ, സി.ഓ.ഓ. സതീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.