cial

ആലുവ: നാടും നഗരവും സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആലുവ നഗരസഭയിൽ ചെയർമാൻ എം.ഒ. ജോൺ പതാക ഉയർത്തി. തുടർന്ന് നഗരത്തിൽ റാലി നടത്തി. 1947 ആഗസ്റ്റ് 15ന് ജനിച്ച തോട്ടക്കാട്ടുകര സ്വദേശിനികളായ അസ്മ സെയ്തുമുഹമ്മദ്, ലത അയ്യർ എന്നിവരെ ആദരിച്ചു.

ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി വിവേക് കുമാർ ദേശീയപതാക ഉയർത്തി. അഡീഷണൽ എസ്.പി കെ.എം. ജീജിമോൻ, എ.എസ്.പി അനുജ് പലിവാൽ എന്നിവർ സംബന്ധിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു ദേശീയപതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ തുടങ്ങിയവർ സംബന്ധിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന റാലി നടത്തി. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി നേതൃത്വം നൽകി.

കടുങ്ങല്ലൂർ സഹകരണ ബാങ്ക് 75 വയസ് കഴിഞ്ഞവരെ വസതിയിലെത്തി ആദരിച്ചു. പ്രസിഡന്റ് എ.ജി. സോമാത്മജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയിൽ ദേശീയപതാക ഉയർത്തി. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.
ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ പ്രസിഡന്റ് സി.എസ്. ജയൻ പതാക ഉയർത്തി.

നെടുമ്പാശേരിയിൽ

കൊച്ചി വിമാനത്താവളത്തിൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പതാക ഉയർത്തി. സി.ഐ.എസ്.എഫ്, സിയാൽ എയർപോർട്ട് അഗ്‌നി രക്ഷാസേന എന്നിവയുടെ പരേഡുകൾ നടന്നു. സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർ നീരജ് റായ് പരേഡ് കമാൻഡറായിരുന്നു. മനീഷ് ശർമ, കരം വീർ സിംഗ് എന്നിവർ സി.ഐ.എസ്.എഫിന്റെയും ഇ.എം. ഗിരീഷ് സിയാൽ എ.ആർ.എഫ്.എഫിന്റെയും പ്ലാറ്റൂണുകൾ നയിച്ചു. സി.ഐ.എസ്.എഫ് കമാൻഡന്റ് സുനീത് ശർമ, സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി.കെ. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പ്രസിഡന്റ് സി.പി. തരിയൻ പതാക ഉയർത്തി. ഐശ്വര്യ നഗറിൽ 75 വയസ് പൂർത്തീകരിച്ച സുശീല ചാക്കോ ദേശീയ പതാക ഉയർത്തി. വട്ടപ്പറമ്പ് കരിപ്പാശേരി റസിഡൻസ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബാബു കാവലിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി എം.എ.എച്ച്.എസ് സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാനാരായണപ്പിള്ള പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് നുസി എലിസബത്ത് സംസാരിച്ചു.

കോൺഗ്രസ് എയർപോർട്ട് 18 -ാം വാർഡ് കമ്മിറ്റിയിൽ മുതിർന്ന അംഗം വിജയൻ പാമടത്ത് പതാക ഉയർത്തി. പ്രസിഡന്റ് റിജോ പുതുവ അദ്ധ്യക്ഷത വഹിച്ചു.