പള്ളുരുത്തി: ഫാമിലി ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 വയസ കഴിഞ്ഞ മുതിർന്ന പൗരന്മാരെയും എസ്.എസ്.എൽ.സി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. രജിത്ത്കുമാർ പതാക ഉയർത്തി. സത്യവ്രതൻ, പി.എം. മുരളിധരൻ , എ.ജെ.ജോർജ് , ഗോപി , ചെല്ലമ്മ പുഷ്ക്കരൻ, മേരി ഫിലിപ്പ്, മേരി വർഗ്ഗീസ്, എസ്തേർ ഡോമനിക്ക് തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു. അലീന മരിയ പോൾ, സ്നേഹ മനീഷ. തുടങ്ങി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും നൽകി. എ.ആർ. ബാബു, പോൾ, ദീപം വത്സൻ, രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു .