kiifb

കൊച്ചി: കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി തുടരെത്തുടരെ സമൻസുകൾ അയക്കുന്നതെന്തിനാണെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണം നിയമ വിരുദ്ധമാണെന്നും, കിഫ്ബി ഉദ്യോഗസ്ഥർക്ക് ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണി​ന്റെ ചോദ്യം, വിശദമായ സത്യവാങ്മൂലം നൽകാമെന്ന ഇ.ഡി അഭിഭാഷകന്റെ മറുപടിയെത്തുടർന്ന് വസ്തുതകളും നിയമപരമായ സാദ്ധ്യതകളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ സിംഗിൾബെഞ്ച് ആവശ്യപ്പെട്ടു. ഹർജി സെപ്തംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ടു കണ്ടെത്താൻ മസാല ബോണ്ടുകളിറക്കിയത് വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ലംഘിച്ചാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

 കിഫ് ബിയുടെ വാദം

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുകൾ ഇറക്കിയത് നിയമ ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് റിസർവ്ർവ് ബാങ്കാണ് സി.ഇ.ഒ മുതലുള്ള ഉദ്യോഗസ്ഥർ പലതവണ ചോദ്യം ചെയ്യലിന് ഹാജരായി.കുടുംബാംഗങ്ങളുടെ വിവരങ്ങളുൾപ്പെടെ തിരക്കുന്നു തുടരെത്തുടരെ സമൻസ് നൽകി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നു .വനിതാ ഉദ്യോഗസ്ഥയ്ക്ക് ഒരേ രേഖകളുമായി ഹാജരാകാൻ പലതവണ സമൻസ് നൽകി. ദേശീയപാത അതോറിട്ടിയടക്കം വിദേശത്ത് മസാല ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്.

 ഇ.ഡിയുടെ വാദം

ഫെമയുടെ ലംഘനമുണ്ടെന്ന സംശത്തെത്തുടർന്നാണ് അന്വേഷണംസി.എ.ജി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം നിയമ ലംഘനമുണ്ടെന്ന് കണ്ടാൽ ബന്ധപ്പെട്ട അതോറിട്ടിക്ക് കൈമാറും.

 കി​ഫ്ബി​ ​മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്റെ​ ​സ്വ​പ്‌​ന​മ​ല്ലെ​ന്ന് ​തെ​ളി​യി​ച്ചു​ ​:​ ​മു​ഖ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​കു​തി​പ്പി​നാ​യി​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​കി​ഫ്ബി​ ​മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്റെ​ ​സ്വ​പ്ന​മ​ല്ലെ​ന്ന് ​തെ​ളി​യി​ച്ചെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഒ​ന്നാം​ഘ​ട്ട​ ​മാ​സ്റ്റ​ർ​ ​പ്ലാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മേ​ൽ​പ്പാ​ല​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
2016​ൽ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​ ​കി​ഫ്ബി​ ​ആ​വി​ഷ്‌​ക​രി​ച്ച​പ്പോ​ൾ​ ​പ​ല​രും​ ​ആ​ക്ഷേ​പി​ച്ചു.​ ​നി​സാ​ര​ക്കാ​രി​ൽ​ ​നി​ന്ന​ല്ല,​ ​പ്ര​മു​ഖ​ൻ​മാ​രി​ൽ​ ​നി​ന്നാ​ണ് ​ആ​ക്ഷേ​പം​ ​കേ​ട്ട​ത്.​ 2021​ൽ​ ​സ​ർ​ക്കാ​ർ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ​ 50,000​ ​കോ​ടി​ ​ല​ക്ഷ്യ​മി​ട്ട​ ​സ്ഥാ​ന​ത്ത് 62,000​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കി.​ ​സ​മ​സ്ത​ ​മേ​ഖ​ല​ക​ളി​ലും​ ​കി​ഫ്ബി​യി​ലൂ​ടെ​യു​ള്ള​ ​വി​ക​സ​നം​ ​തു​ട​രു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​പ​രി​ഷ്‌​കൃ​ത​ ​സ​മൂ​ഹ​ത്തി​ന് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ഡോ​ക്‌​ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​തി​ക​ഞ്ഞ​ ​സൂ​ക്ഷ്‌​മ​ത​യും​ ​ജാ​ഗ്ര​ത​യും​ ​പു​ല​ർ​ത്ത​ണം.​ ​ചെ​റി​യ​ ​നോ​ട്ട​പി​ശ​ക് ​കാ​ര​ണം​ ​തി​രു​ത്താ​നാ​കാ​ത്ത​ ​പി​ഴ​വു​ണ്ടാ​കും​ ​അ​ത് ​ജീ​വി​തം​ ​മു​ഴു​വ​ൻ​ ​നി​ങ്ങ​ളെ​ ​വേ​ട്ട​യാ​ടു​ന്ന​ ​സ്ഥി​തി​യു​ണ്ടാ​കും.​ ​ന​വ​കേ​ര​ള​ത്തി​ൽ​ ​പ​ണ​മി​ല്ലാ​ത്തി​നാ​ൽ​ ​ചി​കി​ത്സ​ ​ല​ഭി​ക്കാ​ത്ത​ ​ആ​രു​മു​ണ്ടാ​ക​രു​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.