vayana

കോലഞ്ചേരി: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയിൽ 76 സ്വാതന്ത്ര്യ ദിനപുലരികൾ കണ്ട 75 വയോജനങ്ങൾ ഒരേസമയം കൊടികൾ ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എൻ. സുരേഷ് ബാബു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ്, പഞ്ചായത്ത് അംഗങ്ങളായ ലെവിൻ, സുരഷ്, ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കെ.പി. ഓമന, കെ.പി സുനിൽ തുടങ്ങിയവർ സംസാരിച്ചു.

കുമ്മനോട് ഗവ.യു.പി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് കെ.എം. മേരി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, ഷാഹുൽ ഹമീദ്, ടി.എം. നജീല, ആർ. മഞ്ജു, ബീമ ബീവി ,വീണ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

കിങ്ങിണിമറ്റത്ത് ഡോ.തമ്പി ജോർജ് പതാക ഉയർത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിച്ചു. പുത്തൻകുരിശ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിബെൻ കുന്നത്ത് സന്ദേശം നൽകി. ജോയി എം. കുര്യാക്കോസ്, എം.ട‌ി. ബിജു, എൻ.കെ. ജോർജ്, പി.കെ. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു
കിങ്ങിണിമ​റ്റം റെസിഡന്റ്‌സ് അസോസിയേഷനിൽ പ്രസിഡന്റ് പ്രദീപ് അബ്രാഹം പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.പി. സണ്ണി, എൻ.പി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
മോറയ്ക്കാല ലൈബ്രറിയിൽ പ്രസിഡൻറ് എം.കെ. വർഗീസ് പതാക ഉയർത്തി. സെക്രട്ടറി സാബു വർഗീസ് ,വൈസ് പ്രസിഡന്റ് പി.ഐ. പരീകുഞ്ഞ്, ജോയിന്റ് സെക്രട്ടറി അർഷാദ് ബിൻ സുലൈമാൻ, വനിതാ വേദി സെക്രട്ടറി ജെസി ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.

ചക്കാലമുകൾ സൺറൈസ് റസിഡന്റ്സ് അസോസിയേഷനിൽ പ്രസിഡന്റ് സാബു വർഗീസ് പതാക ഉയർത്തി. പഞ്ചായത്ത് അംഗം ലവിൻ ജോസഫ്, സെക്രട്ടറി തോമസ് ബേബി , ട്രഷറർ എം.കെ. അയ്യപ്പൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

പട്ടിമ​റ്റം ജമാഅത്ത് യു.പി സ്‌കൂളിൽ സ്‌കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി പതാക ഉയർത്തി. സക്കരിയ പള്ളിക്കര സ്വാതന്ത്യ ദിന സന്ദേശ സദസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സെക്രട്ടറി കെ.വി. അബ്ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ് കെ.എം. മൈതീൻ, കെ.കെ. നജീബ് മൗലവി, കെ.എം. വീരക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.