1

പള്ളുരുത്തി: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികാഘോഷത്തിൽ കുമ്പളങ്ങി സ്റ്റേഷനിലെ സബ്ബ് ഇൻസ്പക്ടർ ഹരികുമാർ കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ദേശിയ പതാക ഉയർത്തി. ചടങ്ങിൽ ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ്, യോഗം ഡയക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർ ഈ.വി. സത്യൻ, കൊച്ചി സൈബർ സേന കൺവീനർ വിനോജ്, വനിതാ സംഘം സെക്രട്ടറി സീനിജിൽ യൂണിറ്റ് ജനറൽ കൺവീനർ സുലത വത്സൻ, സഹത്ത് ശാഖാ സെക്രട്ടറി ശിവദത്ത്, നോർത്ത് ശാഖാ സെക്രട്ടറി സിബു ശിവൻ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. ചടങ്ങിൽ ശാഖാ സെകട്ടറി പ്രദീപ് മാവുങ്കൽ നന്ദി പറഞ്ഞു.