മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ 76-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
8.30 ന് നെഹ്രു പാർക്കിൽ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പതാക ഉയർത്തി. തുടർന്ന് വർണ്ണശബളമായ റാലി സംഘടിപ്പിച്ചു. നിർമ്മല ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അജി മുണ്ടാട്ട്, പി.എം.അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ.രാകേഷ്, വാർഡ് കൗൺസിലർ രാജശ്രീ രാജു, നിർമല സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസഫ് പുത്തൻകുളം, എസ്.ഐ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.