
കുറുപ്പംപടി: ആസ്പയർ സ്കൂളിൽ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഡോ. ശശി തരൂർ എം.പിയും വിദ്യാർത്ഥികളും തമ്മിലെ സംവാദം സംഘടിപ്പിച്ചു. ദേശീയപതാക ഉയർത്തിയ ശശി തരൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ട്രസ്റ്റ് ഓണററി ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ചു.
സ്വതന്ത്രമായും ക്രിയാത്മകമായും ചിന്തിക്കാനും തെറ്റുകൾ തിരുത്താനും കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിലെ വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന് തരൂർ അഭിപ്രായപ്പെട്ടു. പഴയ തലമുറയിൽ നിന്ന് വേറിട്ട ചിന്താഗതിയായിരിക്കണം പുതിയ കുട്ടികൾക്കുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഫൈറൂസ് എ.റഹീം, ട്രസ്റ്റ് അംഗം ഡോ.എൻ.സലീം. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.അസർ നവീൻ സലിം, പ്രിൻസിപ്പൽ അനിത റിനു ജോർജ് എന്നിവർ പങ്കെടുത്തു.