sh

കുറുപ്പംപടി: ഓടക്കാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു.

ബിനോയ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. എം. സലിം, ജില്ലാ ഭാരവാഹികളായ എം. കെ. രാധാകൃഷ്ണൻ, ജോസ് കുരിയാക്കോസ് , എം.എൻ. രമണൻ, വനിതാ വിംഗ് പ്രസിഡന്റ് സുബൈദ പരീത്, അസോസിയേഷൻ ജനറൽ സെക്രട്ടറി എം. എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ, അനിൽ.വി. കുഞ്ഞ്, സി.വി. മണികണ്ഠൻ, സാദിഖ്.വി.എം, അബ്ബാസ് .എം .കെ.,സാജു .പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.