sn

ആലുവ: ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന് രൂപീകൃതമായ ആലുവ തിരുനാരായണ സത്സംഗത്തിന്റെ മൂന്നാമത് വാർഷികം അദ്വൈതാശ്രമത്തിൽ വിവിധ പരിപാടികളോടെ നടന്നു. ആത്മീയ പ്രഭാഷകൻ അഡ്വ. ടി.ആർ. രാമനാഥൻ ഗുരുദീപ പ്രോജ്വലനം നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധ തീർത്ഥ (അദ്വൈതാശ്രമം) അനുഗ്രഹപ്രഭാഷണവും പുസ്തക പ്രകാശനവും നിർവഹിച്ചു. എം.വി. പ്രതാപൻ പ്രഭാഷണം നടത്തി. ഗുരുദേവ കൃതികളെ കുറിച്ച് ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തിയ അഡ്വ. ടി.ആർ. രാമനാഥനെയും 'കേരളകൗമുദി' ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ സ്മാരക മാദ്ധ്യമ അവാർഡ് നേടിയ കെ.സി. സ്മിജനെയും ആദരിച്ചു. ഗിരിജ രവി, ടി.യു. ലാലൻ, കൺവീനർ കെ.വി. രാജൻ, ട്രഷറർ എ.എൻ. രാജൻ, കെ.പി. സതീഷ് എന്നിവർ സംസാരിച്ചു.

വാർഷിക സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം മുൻ യൂണിയൻ സെക്രട്ടറി കെ.എൻ. ദിവാകരൻ നിർവഹിച്ചു.