കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയിൽ ജയന്തി ആഘോഷ കമ്മിറ്റി വിവിധ പോഷ സംഘടനയിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് എം.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റിയുടെ രക്ഷാധികാരിയായി ശാഖ മുൻ പ്രസിഡന്റ് ഇ.സി. ശിവൻ, ജനറൽ കൺവീനറായി ശാഖാ സെക്രട്ടറി പി.സി.ബിജു, ട്രഷറർ എം.എൻ. ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായി എം.ജി.ദാസ് , എം.വി.സുനിൽ, എം.കെ. ശ്യാമള എന്നിവരെ തിരഞ്ഞെടുത്തു.