
കാലടി: കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും എസ്.എസ്.എൽ.സി അനുമോദനവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി അവാർഡ് ദാനവും അദ്ദേഹം നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ജിനേഷ് ജനാർദ്ദനൻ, അദ്ധ്യാപകരായ കെ.പി.ബിനു, രതീഷ് മോഹൻ, പി.ടി.എ പ്രസിഡന്റ് പി.ആർ.മനോജ്, പ്ലാന്റേഷൻ ഹൈസ്‌കൂളിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ആരോമൽ മനോജ്, ശിവലക്ഷ്മി ശിവൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം, സ്വാതന്ത്ര്യദിന സന്ദേശ യാത്ര, പായസവിതരണം എന്നിവയും നടന്നു.