ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരത്തിലെ ഗുരുദേവ വിഗ്രഹ പുന.പ്രതിഷ്ഠയുടെ അഞ്ചാമത് വാർഷികം ഇന്ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു. പുലർച്ചെ 5.30 ന് ഗുരുമന്ദിരത്തിൽ വിശേഷാൽ പൂജ, ഗുരുദേവ കൃതികളുടെ പാരായണം തുടർന്ന് ഹോമപ്പുരയിൽ ശാന്തിഹവനം, അഷ്ടദ്രവൃ ഗണപതിഹവനം, ഒമ്പത് മണിക്ക് കലശപൂജ, ഗുരുമന്ദിരത്തിൽ കലശാഭിഷേകവും സ്വാമിനി നിത്യ ചിന്മയി സ്വാമി പ്രബോധതീർത്ഥ എന്നിവർ നേതൃത്വം നൽകുന്ന സത്സംഗവും നടക്കും. തുടർന്ന് ഗുരുപൂജയും പ്രസാദ വിതരണവും നടക്കും.